തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലിൽ തന്നെ പരാമർശിച്ചതിൽ പ്രതികരിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.
ബിഗ് സ്ക്രീനിലോ ഏത് സ്ക്രീനിലോ വേണമെങ്കിലും കാണിക്കട്ടെ, അതിനോടൊക്കെ നോ കമൻ്റ്സ് എന്ന് മാത്രമാണ് പറയാൻ ഉള്ളത്. രാഹുൽ ഗാന്ധിയോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇന്നലെയാണ് ഹരിയാനയിൽ നടന്ന വോട്ടുകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ രാഹുൽ ഗാന്ധി പുറത്തുവിട്ടത്. ഇതിനിടെയാണ് ഗോപാലകൃഷ്ണൻ്റെ വീഡിയോ രാഹുൽ പ്രദർശിപ്പിച്ചത്.
ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ കശ്മീരിൽ നിന്ന് വരെ ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബി. ഗോപാലകൃഷ്ണൻ പറയുന്ന വീഡിയോ ആയിരുന്നു അത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
