കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ആരായിരിക്കും ബിജെപി സ്ഥാനാർത്ഥി? മഞ്ചേശ്വരത്ത് തന്നെ പരിഗണിക്കണമെന്ന് ജില്ലാ അദ്ധ്യക്ഷ അശ്വിനി നേരത്തെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സജീവമായതോടെ എം എല്‍ അശ്വിനിയുടെ സാധ്യത മങ്ങി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 745 വോട്ടിനായിരുന്നു മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. 2011ൽ മഞ്ചേശ്വരത്ത് ആദ്യമായി മത്സരിക്കാനെത്തിയ സുരേന്ദ്രൻ 5828 വോട്ടിന് മുസ്ലിം ലീഗിലെ പി ബി അബ്ദുൾ റസാഖിനോട് പരാജയപ്പെടുകയായിരുന്നു.
33.08 വോട്ട് ശതമാനത്തോടെ 43989 വോട്ടുകളായിരുന്നു 2011ൽ സുരേന്ദ്രൻ ഇവിടെ നേടിയത്. 2016ൽ മഞ്ചേശ്വരം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അവസാന നിമിഷമായിരുന്നു കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. 89 വോട്ടിനായിരുന്നു സിറ്റിംഗ് എംഎൽഎ പി ബി അബ്ദുൾ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.
എന്നാൽ ഇത്തവണ കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നതില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. മൂന്ന് തവണ പരാജയപ്പെട്ട സുരേന്ദ്രനെ മാറ്റി അശ്വിനിയെ ഇത്തവണ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇതിനെ തുടര്‍ന്ന് എതിര്‍പ്പുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സുരേന്ദ്രന്‍ ആരംഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. സുരേന്ദ്രന്‍ പക്ഷത്തുള്ളവര്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
