ബെംഗളൂരു: കര്‍ണാടകയിലെ ബിജാപൂര്‍ സിറ്റിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് 6 വര്‍ഷത്തേക്ക് പുറത്താക്കി. പാര്‍ട്ടിക്കും മുതിര്‍ന്ന നേതാവ് ബിഎസ് യെഡിയൂരപ്പയ്ക്കുമെതിരെ നടത്തിയ പ്രസ്താവനകള്‍ കണക്കിലെടുത്താണ് പാര്‍ട്ടിയുടെ കേന്ദ്ര അച്ചടക്ക സമിതിയുടെ നടപടി.
നല്ല പെരുമാറ്റം ഉറപ്പാക്കുമെന്ന് മുമ്പ് ഉറപ്പ് നല്‍കിയിട്ടും അദ്ദേഹം പാര്‍ട്ടി അച്ചടക്കം ആവര്‍ത്തിച്ച് ലംഘിച്ചതായി കമ്മിറ്റി കണ്ടെത്തി.
അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധനാണ് യത്നാല്‍. അടുത്തിടെ, ബെംഗളൂരുവില്‍ ഒരു വന്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ അദ്ദേഹം മോശം പരാമര്‍ശം നടത്തിയിരുന്നു. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, യത്‌നാല്‍ യെഡിയൂരപ്പയെ വിമര്‍ശിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയോട് മകന്‍ ബിവൈ വിജയേന്ദ്രയോടുള്ള 'അഭിനിവേശം' ഉപേക്ഷിച്ച് പാര്‍ട്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറുമായി വിജയേന്ദ്ര അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും യത്‌നാല്‍ ആരോപിച്ചു.
2024 ഡിസംബറില്‍, വിജയേന്ദ്രയെ പരസ്യമായി വിമര്‍ശിച്ചതിന് ശേഷം, യത്‌നാലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് 32 ജില്ലാ പ്രസിഡന്റുമാര്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്