ഡൽഹി: രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി. രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമര്‍ശത്തിലാണ് ബിജെപിയുടെ പരാതി. രാഹുലിന്‍റെ പ്രസ്താവന ഹിന്ദുമത വിശ്വാസത്തിന് മുറിവേൽപ്പിക്കുന്നതാണെന്നും പരസ്പര വൈരം വളർത്തുന്നതാണെന്നും ബിജെപി പരാതിയില്‍ വ്യക്തമാക്കുന്നു.
മുംബൈയിലെ ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയിൽ ആയിരുന്നു രാഹുലിൻ്റെ 'ശക്തി' പരാമര്‍ശം ഉണ്ടായത്. തങ്ങള്‍ പോരാടുന്നത് മോദിക്കെതിരെയല്ല ഒരു ശക്തിക്കെതിരെ (അധികാരത്തിന്) ആണെന്നുമായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.
എന്നാല്‍ രാഹുലിന്‍റെ പ്രസ്താവന ശക്തി ദേവതയെ അപമാനിക്കുന്നതാണെന്നും, ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണ്, അവരെ എതിര്‍ക്കുകയാണ് ഇന്ത്യ സഖ്യം ചെയ്യുന്നതെന്നുമായിരുന്നു ഇതിനെ കുറിച്ചുള്ള മോദിയുടെ പ്രതികരണം. തുടര്‍ന്ന് രാഹുലിന്‍റെ 'ശക്തി' പ്രയോഗം വലിയ രീതിയില്‍ ചര്‍ച്ചയാവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്