തിരുവനന്തപുരം: നാഷ്ണൽ പ്രോഗ്രസ്സീവ് പാർട്ടി നാഷ്ണൽ പീപ്പിൾസ് പാർട്ടിയിൽ ലയിച്ചു. കത്തോലിക്ക കോൺഗ്രസ് നേതാവും സിറോ മലബാർ സഭ വക്താവുമായ ചാക്കോ കാളാമ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ലയനം.
കത്തോലിക്ക കോൺഗ്രസിന്റെ ആശീർവാദത്തോടെയാണ് പുതിയ പാർട്ടി രൂപികരിച്ചത്.ജോണി നെല്ലൂരും സ്റ്റീഫൻ തോമസും ചേർന്ന് രൂപീകരിച്ച പ്രോഗ്രസ്സീവ് പാർട്ടിയിൽ നിന്ന് ഇരുവരും വിട്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ലയനം.
നാഷ്ണൽ പീപ്പിൾസ് പാർട്ടി ദേശീയ തലത്തിൽ തന്നെ എൻഡിഎ മുന്നണിയുടെ ഭാഗമാണെന്നും അത് കൂടുതൽ അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലും കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചു വരികയാണ്. മലയോര മേഖല കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുമെന്നും നേതൃത്വം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്