ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി; അണ്ണാമലൈ മത്സരിക്കും 

MARCH 21, 2024, 8:12 PM

ചെന്നൈ: മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തമിഴ്നാട്ടിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി. തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ കോയമ്പത്തൂരിൽ മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു അണ്ണാമലൈയുടെ മുൻ നിലപാട്. എന്നാൽ പാര്‍ട്ടി നേതൃത്വം മുൻ സിവിൽ സര്‍വീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ കോയമ്പത്തൂരിൽ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

തമിഴിസൈ സൗന്ദർരാജൻ ചെന്നൈ സൗത്തിൽ മത്സരിക്കും. കന്യാകുമാരിയിൽ വീണ്ടും പൊൻ രാധാകൃഷ്ണൻ സ്ഥാനാർത്ഥിയാകും. അടുത്തിടെ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി എൽ മുരുകൻ നീലഗിരിയിൽ മത്സരിക്കും. തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരെ നൈനാർ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത് എന്നിങ്ങനെ ആണ് ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam