തിരുവനന്തപുരം: ലോക്സഭാ സീറ്റുകൾ ലക്ഷ്യം വെച്ച് കേരളത്തിൽ പ്രചാരണത്തിന് മുന്നിലെത്താനുള്ള നീക്കമാണ് ആദ്യഘട്ടത്തിൽ ബിജെപി ഉന്നംവെയ്ക്കുന്നത്.
അതിനാൽ തന്നെ 30ന് മുൻപ് തന്നെ പ്രധാന സീറ്റുകളിൽ ചിലതിൽ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വരുന്നു.
തൃശൂർ, ആറ്റിങ്ങൽ, പാലക്കാട്, പത്തനംതിട്ട എന്നീ സീറ്റുകളിൽ പ്രഖ്യാപനം നേരത്തെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി.മുരളീധരനും പാലക്കാട് സി.കൃഷ്ണകുമാറുമാകും മത്സരിക്കുക.
കുമ്മനം രാജശേഖരനെയാണ് പത്തനംതിട്ടയിൽ പരിഗണിക്കുന്നത്. പി.സി.ജോർജുമായി ധാരണയിലെത്തിയാൽ ജോർജ് മത്സരിച്ചേക്കും.
പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് പിസി രംഗത്ത് വന്നേക്കും. കോഴിക്കോട് ശോഭ സുരേന്ദ്രനും വടകരയിൽ എം.ടി.രമേശും മത്സരിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്