കോട്ടയം: ബിജെപി സംസഥാന അധ്യക്ഷൻ തനിക്കുനേരെ ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.
പൊതുവായി ബിജെപി നേതാക്കളോട് സംസാരിക്കും എന്നല്ലാതെ ബിജെപിയിൽ ചേരണമെന്ന ആവശ്യവുമായി താൻ ആരെയും കണ്ടിട്ടില്ലെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.
പത്മജയുടെ ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി മുൻപ് ബിജെപിയിൽ ചേരാൻ സമീപിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
പത്മജയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) പേടിയാണെന്നും അതുകൊണ്ടാണു ബിജെപിയിലേക്കു പോകുന്നതെന്നുമായിരുന്നു രാവിലെ ബിന്ദു കൃഷ്ണ ഉന്നയിച്ച ആരോപണം. പത്മജയുടെ ഭര്‍ത്താവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നെന്നും അവർ ബിജെപിയിൽ ചേരുന്നതു നിര്‍ഭാഗ്യകരമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഇതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട കെ.സുരേന്ദ്രൻ, പത്മജയുടെ ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി മുൻപ് ബിജെപിയിൽ ചേരാൻ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്