ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ ബിഹാർ ജനത തിരസ്കരിച്ചുവെന്ന് അനിൽ ആന്റണി.
ബിഹാർ ജനത നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ചു. ജനങ്ങൾക്ക് എന്‍ഡിഎയിലും ബിജെപിയിലും വിശ്വാസമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് ബിജെപി നടത്തുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലും എൻഡിഎ സഖ്യം ബീഹാറിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.ബീഹാറിൽ ഒരുപാട് വികസനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. RJD യുടെ പ്രകടനം വളരെ മോശമായിരുന്നു. രാഹുൽഗാന്ധി പറഞ്ഞ ഒരു കാര്യവും ജനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇനിയും ബിജെപി മുന്നേറും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി നേട്ടമുണ്ടാക്കി.കോൺഗ്രസ് ഇവിഎമ്മിനെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.
കോൺഗ്രസ് തകർന്നടിഞ്ഞു.വിജയിക്കുന്ന ഇടങ്ങളിൽ മാത്രം കോൺഗ്രസ് ജനാധിപത്യത്തെ പറ്റി പറയുന്നു.തോൽക്കുന്നിടത്ത് ഇവിഎമ്മിനെ കുറ്റം പറയുന്നു'. അനിൽ ആന്റണി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
