ബിഹാർ: വോട്ടെണ്ണൽ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
വിജയാഹ്ളാദ പ്രകടനങ്ങൾക്കും ആഘോഷങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സിആർപിഎഫ് ഉൾപ്പെടെ സേനകൾ സുരക്ഷാ ചുമതലയിലുണ്ടെന്നും ഗയ എസ്എസ്പി ആനന്ദ് കുമാര്‍ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ ഉള്ളതിനാൽ വിജയാഘോഷങ്ങൾ അനുവദനീയമല്ല. സെക്ഷൻ 163 ബിഎൻഎസ് നിലവിലുണ്ട്. ഒരിടത്ത് നാലിൽ കൂടുതൽ ആളുകളുടെ അനാവശ്യ ഒത്തുചേരൽ നിരോധിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഇരു മുന്നണികളുടേയും അവകാശവാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
