നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി തുടരുമെന്ന് അടുത്ത വൃത്തങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രിസഭാ ഫോർമുല അന്തിമമാക്കിയതായും മൂന്ന് ദിവസത്തിനുള്ളിൽ പുതിയ സംസ്ഥാന സർക്കാർ രൂപീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ബിഹാർ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷെഡ്യൂളിനെ ആശ്രയിച്ചിരിക്കും അവസാന തീയതി.
18ാം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിക്കും. അതിന് ശേഷം നിയമസഭ രൂപീകരിക്കേണ്ട ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. 17ാമത് നിയമസഭ പിരിച്ചുവിടുന്നതിന് അനുമതി നല്‍കുന്നതിന് നിതീഷ് കുമാര്‍ നാളെ മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
രണ്ട് ഉപമുഖ്യമന്ത്രിമാരും ബിജെപിയില്‍ നിന്നായിരിക്കുമെന്നാണ് സൂചന. സാമ്രാട്ട് ചൗധരി ഉപമുഖ്യന്ത്രിയായി തുടരും. നിലവിലെ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയെ മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പകരം മംഗല്‍ പാണ്ഡെ, രജനീഷ് കുമാര്‍, നിതിന്‍ നവീന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.
ബിജെപിക്ക് 15 അല്ലെങ്കിൽ 16 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും ലഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നേതൃത്വം നൽകുന്ന ലോക് ജനശക്തി പാർട്ടി (റാം വിലാസ്) മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിക്കും (ആർഎൽഎസ്പി) ഓരോ മന്ത്രിസ്ഥാനം ലഭിച്ചേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
