കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'ഇൻഡ്യ' സഖ്യത്തിലെ സീറ്റ് ചർച്ചയില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി.
കോൺഗ്രസിന് 300 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാം. പ്രാദേശിക പാർട്ടികൾ ശക്തരായ പ്രദേശങ്ങൾ അവർക്ക് വിട്ടുകൊടുക്കണമെന്ന് മമത ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കിടെ കൊൽക്കത്തയിൽ നടന്ന സർവമത സാഹോദര്യ റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
"ചില പ്രദേശങ്ങൾ പ്രാദേശിക പാർട്ടികൾക്ക് നൽകണം. അവർക്ക് (കോൺഗ്രസിന്) ഒറ്റയ്ക്ക് 300 സീറ്റുകളിൽ മത്സരിക്കാം. ഞാനും അവരെ സഹായിക്കും. ഞങ്ങൾ ആ സീറ്റുകളിൽ മത്സരിക്കില്ല. പക്ഷേ അവർ സ്വന്തം ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്" - മമത വിമർശിച്ചു.
ബിജെപിയെ നേരിട്ട് നേരിടാനുള്ള കരുത്ത് തനിക്കുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ സീറ്റ് വിഭജനത്തെക്കുറിച്ച് നമ്മൾ പറയുന്നത് കേൾക്കാൻ ചിലർക്ക് താൽപ്പര്യമില്ല. ബി.ജെ.പി.യെ നേരിടാൻ അവർ ആഗ്രഹിക്കുന്നില്ലെങ്കിൽ അവർക്കു സീറ്റ് വെറുതെ നല്‍കുന്നത് നിർത്തൂവെന്നും മമത ആവശ്യപ്പെട്ടു.
പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ 'ഇൻഡ്യ' എന്ന പേര് നിർദ്ദേശിച്ചത് ഞാനാണ്. എന്നാൽ, എപ്പോൾ സഖ്യം ചേരുമ്പോഴും ഇടതുപക്ഷം നിയന്ത്രണം പിടിച്ചടക്കാൻ ശ്രമിക്കുന്നതു കാണാം. ഇത് അംഗീകരിക്കാനാകില്ല.
34 വർഷമായി ഞാൻ പോരാടുന്നവരുമായി ഒത്തുപോകാൻ എനിക്കാകില്ല. അത്തരം അപമാനങ്ങള്‍ക്കിടെയും സഹിച്ചാണ് ഇൻഡ്യ യോഗങ്ങളില്‍ സംബന്ധിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്