ബത്തേരി: വയനാട് മണ്ഡലം ദേശീയ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോക്സഭാമണ്ഡലമാണ്.
രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബിജെപിയും വയനാട് മണ്ഡലത്തിൽ പ്രത്യേക ശ്രദ്ധവെയ്ക്കും.
കഴിഞ്ഞ തവണ വയനാട് ലോക്സഭാ സീറ്റിൽ ബിഡിജെഎസാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ മത്സരിക്കേണ്ടെന്നാണ് ബിഡിജെഎസ് സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി മത്സരിച്ചാൽ, ബിജെപിയുടെ പ്രധാന നേതാക്കളിലാരെങ്കിലും എൻഡിഎ സ്ഥാനാർഥിയായി വയനാട്ടിൽ മത്സരിക്കുകയാണ് വേണ്ടതെന്നാണ് ബിഡിജെഎസിന്റെ അഭിപ്രായവും.
വയനാടിന് പകരമായി ചാലക്കുടി, കോട്ടയം, ഇടുക്കി, മാവേലിക്കര സീറ്റുകളിൽ ഒന്നാണ് ബിഡിജെഎസ് നോട്ടമിട്ടിരിക്കുന്നത്!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്