കോട്ടയം: ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ചാലക്കുടിയിൽ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് സ്ഥാനാർഥികൾ.
കെഎ ഉണ്ണികൃഷ്ണൻ നിലവിൽ റബർ ബോർഡ് വൈസ് ചെയർമാനാണ്. ബൈജു കലാശാല കെപിഎംഎസ് നേതാവായിരുന്നു.
പാർട്ടി മത്സരിക്കുന്ന കോട്ടയം, ഇടുക്കി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
കോട്ടയത്ത് തുഷാർ സ്ഥാനാർഥിയാവുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്