ഡൽഹി: തലസ്ഥാന നഗരത്തിലേക്കു ബിജെപി ഇത്തവണ ഇറക്കുക ബാസുരി സ്വരാജിനെ. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണ് ഇത്.
അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിന്റെ മകളാണു ബാസുരി സ്വരാജ്. അഭിഭാഷകയായ ബാസുരി ഓക്സഫഡ് സർവകലാശാലയിൽ നിന്നാണ് മാസ്റ്റേഴ്സ് പൂർത്തിയാക്കിയത്.
രാജ്യാന്തര വ്യവഹാരങ്ങളിലും ക്രിമിനൽ കേസുകളിലും പ്രഗത്ഭയാണ്. ബിജെപി ഡൽഹി ലീഗൽ സെല്ലിന്റെ കോ–കൺവീനറാണ്. ഹരിയാനയുടെ അഡീഷനൽ അഡ്വക്കറ്റ് ജനറലുമായിരുന്നു.
എഎപി രംഗത്തിറക്കുന്നത് മുതിർന്ന നേതാവ് സോംനാഥ് ഭാരതിയെയാണ്.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ മീനാക്ഷി ലേഖിയാണ് നിലവിലെ എംപി. കോൺഗ്രസ് നേതാവ് അജയ് മാക്കനെയാണ് 2019ലെ തിരഞ്ഞെടുപ്പിൽ ഇവർ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 55.17 ശതമാനം വോട്ടുകളാണു ബിജെപി നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്