ആര്യാ രാജേന്ദ്രൻ  ഇത്തവണ  മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ട്

NOVEMBER 2, 2025, 4:12 AM

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേയ്ക്ക് ഇത്തവണ ആര്യാ രാജേന്ദ്രന്‍ മത്സരിച്ചേക്കില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നായിരുന്നു ആര്യാ രാജേന്ദ്രന്‍ മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെ 2872 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ആര്യാ രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 

 മേയര്‍ സ്ഥാനത്തേയ്ക്ക് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ് പി ദീപക്കിനെ പരിഗണിക്കുന്നതായാണ് വിവരം. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് എസ് പി ദീപക്. ഇതിന് പുറമേ ആളുകളുമായി പുലര്‍ത്തുന്ന അടുത്ത ബന്ധവും മുന്നണി പരിഗണിക്കുന്നുണ്ട്.

vachakam
vachakam
vachakam

ദീപക്കിനൊപ്പം മുന്‍ എം പി എ സമ്പത്തിനെയും മേയര്‍ സ്ഥാനത്തേയ്ക്കും പരിഗണിക്കുന്നതായാണ് വിവരം. മുതിര്‍ന്ന നേതാവെന്ന പരിഗണനയും ദീര്‍ഘനാളായി എംപി സ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുള്ള പരിചയവുമാണ് സമ്പത്തിലേക്ക് മുന്നണിയെ എത്തിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam