കോട്ടയം: പൊതുവേദിയില്‍ പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജും തമ്മില്‍ വാക്കേറ്റം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്.
മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് ജോര്‍ജ് നടത്തിയ പരാമര്‍ശമാണ് പൂഞ്ഞാര്‍ എം.എല്‍.എ.യെ ചൊടിപ്പിച്ചത്.
ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം കൊടുത്ത വാര്‍ത്ത പത്രങ്ങളില്‍ കണ്ടപ്പോള്‍ വിഷമംതോന്നി എന്ന് പി.സി ജോര്‍ജ് പറഞ്ഞപ്പോള്‍ ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന് എം.എല്‍.എ പറയുകയായിരുന്നു. എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.
പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒ.പി.യില്ലെന്നും അതിന് നടപടി വേണമെന്നും തന്നെ കണ്ടുകിട്ടിയിട്ടുവേണ്ടെ ഇത് പറയാനെന്നും ജോര്‍ജ് പറഞ്ഞു. പിന്നീട് സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്