ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്ന് അണ്ണാ ഡിഎംകെേെയാട് നിലപാട് മയപപ്പെടുത്തി ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ.
ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അണ്ണാമലൈ മൗനം പാലിച്ചു. 'നമ്മുടെ ആഭ്യന്തരമന്ത്രി സംസാരിച്ചു. ദയവായി അദ്ദേഹത്തിന്റെ പ്രതികരണം ഈ വിഷയത്തില്‍ അന്തിമവാക്കായി കണക്കാക്കുക.' അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിശദമായ സൂക്ഷ്മ വിശകലനം നടത്തിയ ശേഷം പാര്‍ട്ടി ഹൈക്കമാന്‍ഡിന് സമഗ്രമായ ഒരു റിപ്പോര്‍ട്ട് നല്‍കിയതായി അണ്ണാമലൈ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞാന്‍ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തുന്നത് തെറ്റാണ്. തമിഴ്നാടിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ചും ജനങ്ങളുടെ ക്ഷേമത്തിന് എന്താണ് വേണ്ടതെന്നും ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
എഐഎഡിഎംകെയ്ക്കെതിരെ മുമ്പ് ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന അണ്ണാമലൈ, ഒരു പാര്‍ട്ടിക്കോ നേതാവിനോടോ തനിക്ക് വ്യക്തിപരമായ പരാതികളൊന്നുമില്ലെന്ന് വ്യക്തമാക്കി. 'എന്റെ നിലപാട് ഞാന്‍ എപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഡെല്‍ഹിയില്‍ സംസാരിച്ചപ്പോള്‍, ഒരു കേഡര്‍ എന്ന നിലയില്‍ പോലും പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ദയവായി അതിന്റെ അര്‍ത്ഥം മനസ്സിലാക്കുക,' അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു, തന്റെ വാക്കുകളില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തമിഴ്നാട് യൂണിറ്റിനുള്ളില്‍ നേതൃമാറ്റങ്ങള്‍ വരുത്തേണ്ടിവന്നാലും എഐഎഡിഎംകെയെ എന്‍ഡിഎയിലേക്ക് തിരികെ കൊണ്ടുവരാന്‍ ബിജെപി നേതൃത്വം താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് ബിജെപിയിലെയും എഐഎഡിഎംകെയിലെയും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് കെഎ സെങ്കോട്ടയ്യന്റെ ഡല്‍ഹി സന്ദര്‍ശനത്തെത്തുടര്‍ന്ന് ഈ ഊഹാപോഹത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടിരുന്ന, ഈറോഡില്‍ നിന്നുള്ള നേതാവാണ് സെങ്കോട്ടയ്യന്‍. ഇപിഎസ് പാര്‍ട്ടിയിലെടുക്കുന്ന തീരുമാനങ്ങളില്‍ പലതിലും അദ്ദേഹത്തിന് അസന്തുഷ്ടിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്