തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര. ആദ്യം ലൂര്‍ദ് പള്ളിയുടെ മുന്നില്‍ മുട്ടിപ്പായി പാപം ഏറ്റുപറയുകയാണ് ചെയ്യേണ്ടതെന്ന് അനില്‍ അക്കര പറഞ്ഞു.
ഇന്ന് തിരഞ്ഞെടുപ്പിനായി തൃശൂരില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള മത്സര ഗോദായിലേക്ക് ഇറങ്ങുകയാണെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
സുരേഷ് ഗോപി നടത്തേണ്ടത് റോഡ് ഷോ അല്ല. തൃശൂരിലെത്തിയാല്‍ ട്രെയിനിറങ്ങി മുട്ടിലിഴഞ്ഞ് ലൂര്‍ദ് മാതാവിന് മുന്നില്‍ മുട്ടിപ്പായി പാപം ഏറ്റ് പറയുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം അത്ര വലിയ തട്ടിപ്പാണ് ചെയ്തിട്ടുള്ളത്. ഫെയ്‌സ്ബുക്കിലൂടെയാണ് അനില്‍ അക്കര സുരേഷ് ഗോപിക്ക് മറുപടി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്