ബെംഗളൂരു: മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ലോക്‌സഭാ സീറ്റുപോലും നഷ്ടപ്പെടില്ലെന്നുള്ള ഷായുടെ പ്രസ്താവന വിശ്വസനീയമല്ല എന്ന് സിദ്ധരാമയ്യ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഷാ ലക്ഷ്യമിടുന്നെന്നും കര്‍ണാടക മുഖ്യമന്ത്രി ആരോപിച്ചു.
ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് അന്യായമായി പെരുമാറില്ല എന്ന ഷായുടെ അവകാശവാദം കൃത്യമായ വിവരങ്ങളുടെ അഭാവത്തില്‍ നിന്നോ അല്ലെങ്കില്‍ കര്‍ണാടക, തെലങ്കാന, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തില്‍ നിന്നോ ആണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
ഡീലിമിറ്റേഷന്‍ പ്രക്രിയ ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണോ അതോ നിലവിലെ ലോക്സഭാ സീറ്റുകളുടെ വിഹിതം പിന്തുടരുമോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
നിലവിലെ സൈന്‍സസ് പ്രകാരമാണെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശില്‍ 80 ല്‍ നിന്ന് 91 ലേക്കും ബിഹാറില്‍ 40 ല്‍ നിന്ന് 50 ലേക്കും മധ്യപ്രദേശില്‍ 29 ല്‍ 33 ലേക്കും ലോക്‌സഭാ സീറ്റുകള്‍ വര്‍ധിക്കും. ജനസംഖ്യാ നിയന്ത്രണത്തില്‍ മികവ് കാട്ടിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ 28 ല്‍ നിന്ന് 26 ലേക്കും തമിഴ്‌നാട്ടില്‍ 39 ല്‍ നിന്ന് 31 ലേക്കും ആന്ധ്രപ്രദേശില്‍ 42 ല്‍ നിന്ന് 34 ലേക്കും കേരളത്തില്‍ 20 ല്‍ നിന്ന് 12 ലേക്കും സീറ്റുകളുടെ എണ്ണം കുറയുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്