കൊച്ചി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുക്കുമെന്ന് സൂചന. കേരളത്തോടൊപ്പം ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഭാരിമാരെ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്‍റെ ചുമതല ആർക്കും നൽകിയിട്ടില്ല.
ഇതോടെയാണ് അമിത് ഷാ നേരിട്ട് ഏറ്റെടുക്കാൻ സാധ്യതയേറിയത്. അതേസമയം, സ്ഥാനാർഥിനിർണയത്തിന് ജയസാധ്യതയാകണം മുഖ്യ മാനദണ്ഡം എന്ന് അമിത് ഷാ ബിജെപി കോർ കമ്മിറ്റിയിൽ പറഞ്ഞിരുന്നു.
20 സീറ്റെങ്കിലും ലക്ഷ്യമിട്ട് 40 മണ്ഡലങ്ങളിൽ കടുത്ത മൽസരം കാഴ്ചവയ്ക്കണമെന്നാണ് നിർദ്ദേശം. അതിനിടെ ബിജെപി സംസ്ഥാന നേതൃത്വം ഈ മാസം 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചാൽ, പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ബിജെപി ഭരണം നേടിയ തിരുവനന്തപുരം കോർപറേഷനിലെ വികസന പദ്ധതികൾ 23 ന് പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
