ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ചൂടുപിടിക്കുകയാണ്. കോണ്‍ഗ്രസിന് ഏറ്റവും തലവേദനയാകുന്നത് സിറ്റിങ് എംപിമാരില്ലാത്ത രണ്ട് ലോക്സഭാ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയമാണ്. ആലപ്പുഴയും കണ്ണൂരും! ഈ രണ്ട് ജില്ലകളിലെയും സാമൂദായിക സമവാക്യങ്ങൾ നോക്കിയുള്ള സ്ഥാനാർത്ഥി നിർണ്ണയം ഏറെ പ്രയാസകരമാകും.
കണ്ണൂരില്‍ കെ സുധാകരന്‍ ഒഴിയുന്ന സീറ്റില്‍ തീയ്യ സമുദായത്തില്‍നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. കാസര്‍കോട്, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ നായര്‍ സമുദായത്തില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംപിമാര്‍.
സാമുദായിക സന്തുലനം കണ്ണൂര്‍ സീറ്റിലൂടെ പാലിക്കണമെന്നാണ് ആവശ്യം. അങ്ങനെ വന്നാല്‍ സുധാകരന്റെ വിശ്വസ്തരായ കെ ജയന്തോ, എം ലിജുവോ സീറ്റുറപ്പിക്കും. ആലപ്പുഴയില്‍ മുസ്ലിം സമുദായത്തില്‍ നിന്നൊരാള്‍ വേണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്.
ഷാനിമോള്‍ ഉസ്മാന്‍, എഎ ഷുക്കൂര്‍, എം.എം.ഹസൻ എന്നീ പേരുകളിലാണ് ഇവിടെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇതിനുപുറമെ ആലപ്പുഴയിൽ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്കായുള്ള ആലോചനയില്‍ മലയാളത്തിലെ ഒരു പ്രധാന നടനും കോണ്‍ഗ്രസ് പട്ടികയിലുണ്ട്.
നിലവിലെ സ്ഥിതിയിൽ ആലപ്പുഴയിൽ രാഷ്ട്രീയ മൽസരം കാഴ്ചവയ്ക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർഥി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണെന്ന നിരീക്ഷണവും പാർട്ടിയ്ക്കുള്ളിൽ ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്