ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി സ്ഥാനാർത്ഥി തർക്കമാണ് സംസ്ഥാന കോൺഗ്രസിൽ അരങ്ങേറുന്നത്.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പ്രസ്ഥാവനയും പാർട്ടിയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് എഐസിസിയുടെ തീരുമാനം.
കേരളത്തിൽ നിലവിൽ നേതാക്കൾക്ക് ക്ഷാമമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടായി നീങ്ങും. ഇതറിയാവുന്ന ശശി തരൂരിന് പല ലക്ഷ്യങ്ങൾ ഉണ്ടാകാമെന്നാണ് എഐസിസി പാർട്ടി നേതൃത്തിന്റെ വിലയിരുത്തൽ.
അതുകൊണ്ട്തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്നാണ് തീരുമാനമെന്നാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേ സമയം, കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ട. എങ്കിലും ശശി തരൂരിന്റെ തുടർച്ചയായുള്ള വെല്ലു വിളിയും ചർച്ചക്ക് വരാൻ ഇടയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്