ചെന്നൈ: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ട് ഡി.എം.കെ രംഗത്ത്. 'ഇൻഡ്യ മുന്നണി ഹിന്ദുക്കളെ അപമാനിക്കുന്നു' എന്ന മോദിയുടെ വിവാദ പരാമർശത്തിനെതിരെയാണ് പരാതി ഉണ്ടായത്.
"ഇൻഡ്യ സഖ്യം ബോധപൂർവം ഹിന്ദുമതത്തെ ആവർത്തിച്ച് അപമാനിക്കുകയാണ്. അവർ ഹിന്ദുമതത്തിനെതിരായ ചിന്ത വളർത്തുകയാണ്. മറ്റ് മതങ്ങള്‍ക്കെതിരെ അവർ സംസാരിക്കില്ല. എന്നാല്‍, അവസരം കിട്ടുമ്പോഴെല്ലാം ഒരു നിമിഷം പോലും പാഴാക്കാതെ ഹിന്ദുമതത്തെ അവഹേളിക്കുന്നു. നമുക്ക് ഇത് എങ്ങനെ സഹിക്കും? ഞങ്ങള്‍ ഇത് എങ്ങനെ അനുവദിക്കും?" എന്നായിരുന്നു കോയമ്പത്തൂരിലെ പ്രസംഗത്തിൽ മോദി പറഞ്ഞത്.
ഇതിനെതിരെ ഇന്നലെയാണ് ഡി.എം.കെ ഓർഗനൈസേഷൻ സെക്രട്ടറി ആർ.എസ്. ഭാരതി മാർച്ച് 21ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും കടുത്ത ലംഘനമാണിതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്