വയനാട്: ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ സി.പി.ഐ ദേശീയ നേതാവ് ആനിരാജയെ രംഗത്തിറക്കിയതോടെ കോൺഗ്രസ് പ്രതിരോധത്തിൽ.
രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാൽ ഇടതുപക്ഷത്തിൻ്റെ വിമർശനങ്ങൾക്കും ബി.ജെ.പിയുടെ പരിഹാസത്തിനും ഒരേസമയം മറുപടി നൽകേണ്ടി വരും കോൺഗ്രസിന്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി എപി അബ്ദുള്ളക്കുട്ടിയും മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
മാർച്ച് ഒന്നിന് ആനിരാജ വയനാട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് ആനി രാജയെ സിപിഐ രംഗത്തിറക്കിയതോടെ രാഷ്ട്രീയമായി കോൺഗ്രസ് പ്രതിരോധത്തിലായി. സുരക്ഷിത മണ്ഡലമായതിനാൽ രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന എപി അബ്ദുള്ളക്കുട്ടിയെ വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി പരിഗണിക്കുന്നുണ്ട്. ബിജെപി ദേശീയ വൈസ് പ്രസിഡൻ്റാണ് എപി അബ്ദുള്ളക്കുട്ടി.
കഴിഞ്ഞ മൂന്ന് അങ്കത്തിലും കോൺഗ്രസ് ജയിച്ച മണ്ഡലമാണിത്. രണ്ട് തവണ എം.ഐ.ഷാനവാസിനെ ലോക്‌സഭയിലേക്ക് പറഞ്ഞയച്ചു. രാഹുൽ ഗാന്ധിയാണ് മൂന്നാം അങ്കത്തിൽ ഇവിടെ മത്സരിച്ചത്.
രാഹുൽ ഗാന്ധി വന്നപ്പോൾ മണ്ഡലത്തിൽ പിപി സുനീർ പോരിനിറങ്ങി. എന്നാൽ 4,31,770 എന്ന ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി വിജയിച്ചു. ഈ പോർക്കളത്തിലേക്കാണ് സിപിഐ ദേശീയ നേതാവായ ആനി രാജ വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്