നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിക്കുമോ?  വ്യക്തത വരുത്താതെ എ സുരേഷ് 

FEBRUARY 12, 2026, 12:38 AM

പാലക്കാട്:  കോൺഗ്രസിനായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതിൽ വ്യക്തത വരുത്താതെ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ്. 

 മത്സരിക്കുമോ എന്ന കാര്യത്തിൽ താൻ ഇതുവരെയും തീരുമാനമറിയിച്ചിട്ടില്ല. അത്തരമൊരു തീരുമാനമെടുക്കാൻ തന്നെ സ്നേഹിക്കുന്ന, പാർട്ടിയെ സ്നേഹിക്കുന്ന വേണ്ടപ്പെട്ടവരുമായി ആലോചിക്കണമെന്നും സുരേഷ് വ്യക്തമാക്കി. തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ല എന്നും സുരേഷ് പറഞ്ഞു.

നേതാക്കളെ മോശമായി അധിക്ഷേപിച്ചവർ വരെ പാർട്ടിയുടെ പല കമ്മിറ്റികളിലുമുണ്ട്. വിമത പ്രവർത്തനം നടത്തിയവർ കമ്മിറ്റിയിലുണ്ട്.

vachakam
vachakam
vachakam

പുറത്താക്കിയിട്ട് ഇത്രയും വർഷമായി തിരുത്തൽ വരുത്തിയിട്ടില്ല എന്നാണെങ്കിൽ ഞാൻ ഇനി എന്താണ് തിരുത്തേണ്ടത് എന്നും സുരേഷ് ചോദിച്ചു.

എം എ ബേബിയെ അഭിസംബോധന ചെയ്തുള്ള എഫ്ബി പോസ്റ്റ് കാര്യങ്ങളിൽ വ്യക്തത വരുത്താനായി എഴുതിയതാണ് എന്നും സുരേഷ് പറഞ്ഞു. താൻ ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുകയാണ്, പാർട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കടന്നുവരുകയാണ്. ഇത് പാർട്ടി കണ്ടെത്തിയതാണ്, അല്ലാതെ താൻ പറയുന്നതല്ല എന്നും സുരേഷ് വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam