മുംബൈ: രാഷ്ട്രീയത്തില്‍ പൂര്‍ണഹൃദയത്തോടെ സത്യം സംസാരിക്കുന്നത് തടയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഏറ്റവും മികച്ച നേതാവാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ മഹാനുഭവ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറുക്കുവഴികള്‍ സ്വീകരിച്ചല്ല, സത്യസന്ധതയോടെയും സമര്‍പ്പണത്തോടെയും ജീവിക്കാന്‍ കേന്ദ്രമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. സത്യസന്ധത, വിശ്വാസ്യത, സമര്‍പ്പണം, തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വിജയം സത്യത്തിന്റേതാണ്.
കുറുക്കുവഴികള്‍ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കാം, പക്ഷേ, ദീര്‍ഘകാല വിശ്വാസ്യതയെ അത് ദുര്‍ബലപ്പെടുത്തുന്നു. എന്തും നേടിയെടുക്കാന്‍ കുറുക്കുവഴിയുണ്ട്. കുറുക്കുവഴികളിലൂടെ ഒരു വ്യക്തി കൂടുതല്‍വേഗത്തില്‍ കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്