തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിൽ വന്നാൽ 45 ദിവസത്തിൽ 5 കൊല്ലത്തെ വികസിത പ്ലാൻ അവതരിപ്പിക്കുമെന്നും, വർഷാവർഷം വാർഡ് തല പദ്ധതി റിപ്പോർട്ട് കാർഡ് പ്രസിദ്ധീകരിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അധികാരം ലഭിച്ചാൽ ആദ്യ ഒരു വർഷം കൊണ്ട് തന്നെ ഇന്ന് നഗരം വീർപ്പുമുട്ടുന്ന നായ പ്രശ്നം, വെള്ളക്കെട്ട് പ്രശ്നം, മാലിന്യ പ്രശ്നം എന്നിവ പരിഹരിക്കുമെന്നും, CPM കഴിഞ്ഞ 5 വർഷം നടത്തിയ അഴിമതി പുറത്ത് കൊണ്ട് വരാനും നഗര വാസികളെ ബോദ്ധ്യപ്പെടുത്താനും ഇപ്പോൾ നഗരസഭയിലെ പ്രതിപക്ഷ കക്ഷിയായ ബിജെപിക്ക് ആയിട്ടുണ്ടന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ കഴക്കുട്ടം മണ്ഡലത്തിൽ നടത്തിയ അനന്തപുരി വികസന സന്ദേശ പദയാത്രയ്ക്കുള്ള പതാക കൈമാറി, പദയാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖർ
ചടങ്ങിൽ ബിജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, സിറ്റി ജില്ല അദ്ധ്യക്ഷൻ, കരമന ജയൻ കഴക്കുട്ടം മണ്ഡലം അദ്ധ്യക്ഷൻ സുനിൽ കുമാർ ചോട്ടു , BDJS നേതാവ് പ്രേം രാജ്, കഴക്കുട്ടം മണ്ഡലത്തിലെ വാർഡുകളിലെ ബിജെപി സ്ഥാനാർത്ഥികൾ, പ്രദേശിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
