ലഖ്‌നൗ: ഉത്തർപ്രദേശിലെ പത്ത് സീറ്റിലും ഹിമാചൽപ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂറുമാറ്റ ഭീതി.
തിങ്കളാഴ്ച വൈകീട്ടോടെ കർണാടകത്തിലെ മുഴുവൻ കോൺഗ്രസ് എം.എൽ.എ.മാരെയും നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. വോട്ട് നഷ്ടമാകാതിരിക്കാനുള്ള മുൻകരുതലായി എം.എൽ.എ.മാർക്ക് മോക് വോട്ടെടുപ്പും ഒരുക്കി.
ഉത്തർപ്രദേശിൽ ബിജെപിക്ക് ഏഴും സമാജ്‌വാദി പാർട്ടിക്ക് മൂന്നും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ നിയമസഭയിൽ ഉണ്ട്.
കൂറുമാറ്റ ഭീതി ഉയര്‍ന്ന സാഹചര്യത്തിൽ സമാജ്‌വാദി പാര്‍ട്ടി എംഎൽഎമാരുടെ യോഗം അഖിലേഷ് യാദവ് വിളിച്ചെങ്കിലും എട്ട് എംഎൽഎമാര്‍ യോഗത്തിൽ നിന്നു വിട്ടുനിന്നു.
ഹിമാചൽപ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുംന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയായ അഭിഷേക് സിങ്‌വിയും ബിജെപി സ്ഥാനാർത്ഥിയായ ഹർഷ് മഹാജനും തമ്മിലാണ് ഇവിടെ മത്സരം.
രാവിലെ 9 മുതൽ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്കാണ് വോട്ടെണ്ണൽ നടക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 56 ൽ 41 സീറ്റുകളിലും എതിരില്ലാതെ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്