പട്ന: ബിഹാറില്‍ 27 മന്ത്രിമാരാണ് ഇക്കുറി ജനവിധി തേടുന്നത്. ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയും വിജയകുമാര്‍ സിന്‍ഹയും അടക്കമുള്ളവര്‍ ഇക്കുട്ടത്തില്‍ ഉണ്ട്. ആദ്യഘട്ടത്തില്‍ പതിനഞ്ച് മന്ത്രിമാരാണ് ജനവിധി തേടിയത്. രണ്ടാം ഘട്ടത്തില്‍ 12 മന്ത്രിമാരും ഭാഗ്യപരീക്ഷണത്തിനിറങ്ങി. മിക്കമന്ത്രിമാര്‍ക്കും ബിജെപി വീണ്ടും അവസരം നല്‍കിയിരുന്നു.
ജനതാദള്‍ യു(ജെഡിയു)കുറച്ച് മന്ത്രിമാരെ ഒഴിച്ച് എല്ലാവരെയും ഗോദയില്‍ ഇറക്കിയിരുന്നു. ഏതൊക്കെ മന്ത്രിമാരാണ് സുരക്ഷിതമേഖലയിലും ആരൊക്കെയാണ് അപകടമേഖലയിലും ഉള്ളതെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. മിക്ക സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ ഉണ്ടെന്നത് ആശ്വസമാകും.
ആദ്യഘട്ടത്തില്‍ ബിഹാറിലെ പതിനാറ് മന്ത്രിമാരാണ് ജനവിധി തേടിയത്. ഇതില്‍ പതിനൊന്ന് പേര്‍ ബിജെപിയില്‍ നിന്നും അഞ്ച് പേര്‍ ജെഡിയുവില്‍ നിന്നുമുള്ളവരാണ്. രണ്ട് ഉപമുഖ്യമന്ത്രിമാരും വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയിരുന്നു. എന്‍ഡിഎയുടെ താരപ്രചാരകര്‍ രംഗത്തിറങ്ങിയത് മന്ത്രിമാര്‍ക്ക് തുണയാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
