ഇത്തവണ പരീക്ഷണങ്ങൾ ഇല്ല!   വിജയസാധ്യതയുള്ള പ്രമുഖ എംഎൽഎമാരെ സിപിഎം വീണ്ടും മൽസരിപ്പിക്കും

JANUARY 1, 2026, 8:33 PM

തിരുവനന്തപുരം: ഇത്തവണ പ്രായപരിധിയില്ല, ടേം വ്യവസ്ഥയില്ല, യാതൊരുവിധ പരീക്ഷണങ്ങൾക്കും മുതിരാതെയാണ് സിപിഎം നിയമസഭാ തെര‍ഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

പിണറായി വിജയന്‍ തന്നെയാകും മുന്നണിയെ നയിക്കുക. എന്നാല്‍ പിണറായി മല്‍സരിക്കുമോ മല്‍സരിക്കാതെ മാറി നിന്ന് നയിക്കുമോ എന്നില്‍ തീരുമാനമായിട്ടില്ല. 

വിജയസാധ്യതയുള്ള പ്രമുഖ എംഎല്‍എമാരെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണയായിട്ടുണ്ട്. . വീണാ ജോര്‍ജിനെയും കെ.കെ.ശൈലജയേയും  യു.പ്രതിഭയെയും വി.ജോയിയേയും പി.വി.ശ്രീനിജനെയും ഉള്‍പ്പടെ മല്‍സരിപ്പിക്കാന്‍ സിപിഎം നേതൃത്വത്തില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്.  

vachakam
vachakam
vachakam

 തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്നാണ് സൂചന. എന്നാൽ   മുകേഷിനും എം.എം.മണിക്കും ടേം വ്യവസ്ഥയില്‍ ഇളവില്ല. എ.സി മൊയ്ദീനും മല്‍സരിക്കുന്നതില്‍ ഇളവുണ്ടാവില്ല.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam