പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ കായംകുളത്ത് മത്സരിക്കാൻ സാധ്യത. പാലക്കാട് മണ്ഡലത്തിൽ പ്രശാന്ത് ശിവനാണ് മുൻതൂക്കം.
ചെങ്ങന്നൂരിൽ സന്ദീപ് വചസ്പതിയെയാണ് പരിഗണിക്കുന്നത്. പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും കുമ്മനം രാജശേഖരൻ ആറന്മുളയിലും മത്സരിച്ചേക്കും.
രാജീവ് ചന്ദ്രശേഖ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴക്കൂട്ടത്ത് വി. മുരളീധരനും വട്ടിയൂർക്കാവിൽ കെ. സുരേന്ദ്രനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
