കല്‍പ്പറ്റ: സംസ്ഥാനത്തെ ഇടത് - വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിക്കഴിഞ്ഞിട്ട് ദിവസങ്ങളായി. എന്നാൽ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
എന്‍ഡിഎയുടെ ഘടകകക്ഷിയായ റിപ്പബ്ലികൻ പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റായ നുസ്രത്ത് ജഹാൻ മത്സരിക്കുമെന്ന് അവരുടെ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു.
കേരളത്തില്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം ആയിട്ടില്ലെന്നും ബിജെപി വ്യക്തമാക്കിയതോടെ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ആകെ മൊത്തം കണ്‍ഫ്യൂഷൻ തുടരുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംപിയായ രാഹുല്‍ ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആനി രാജയും മത്സരിക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
വിഐപി മണ്ഡലത്തിൽ ആരാകും എൻഡിഎ സ്ഥനാർത്ഥിയെന്ന ആകാക്ഷ ആദ്യം മുതലേ നിലനിന്നിരുന്നു. റിപ്പബ്ലിക്കൻ പാര്‍ട്ടി അധ്യക്ഷൻ രാംദാസ് അതാവ്ലെയാണ് നുസ്രത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കോഴിക്കോടുകാരിയായ നുസ്രത്ത് ജഹാൻ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ വൈസ്. പ്രസിഡന്‍റാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്