തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മത്സരിച്ചില്ലെങ്കിൽ യുഡിഎഫ് കൺവീനർ എം എം ഹസ്സന് സാധ്യതയെന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ മണ്ഡലം മാറാനുള്ള നീക്കത്തിന് പിന്നിൽ ഒരു കാരണമുണ്ട്.
ഇന്ത്യ മുന്നണി സഖ്യ സാധ്യതകൾ നിലനിർത്താൻ ആണ് ഈ നീക്കം. ഇൻഡ്യ മുന്നണിയുടെ ഭാഗമായ പാർട്ടിയുമായി അതിനു നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന്റെ തന്നെ ദേശീയ നേതാവ് മത്സരിക്കുന്നതിനോട് പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉണ്ട്. ഇതിൽ ഹൈക്കമാന്റിനും താല്പര്യമുണ്ടെന്നാണ് സൂചന
നിലവിലെ സാഹചര്യത്തിൽ രാഹുൽഗാന്ധിക്ക് വയനാട് മാത്രമല്ല, ഹിന്ദി ബെല്‍റ്റും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും സുരക്ഷിതം ആണെന്നും കണക്കുകൂട്ടൽ ഉണ്ട്. ഈ സാഹചര്യത്തിൽ ആണ് സിപിഐയും ആയി നേരിട്ട് ഉള്ള മത്സരം ഒഴിവാക്കുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഇല്ലെങ്കിൽ അവിടെ പരിഗണിക്കുന്നതിൽ പ്രധാനി എം എം ഹസ്സനാണ്. മത്സരിക്കാൻ ഹസനും താല്പര്യം ഉണ്ട്. നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15 നു ശേഷമാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്