തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്നാലും ആശങ്കയില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വി എസ് സുനിൽ കുമാർ.
ഏത് എതിരാളി വന്നാലും എതിരാളിയെ റെസ്പക്ട് ചെയ്യുന്ന പാർട്ടിയാണ് എൽഡിഎഫ്. ഏത് സ്ഥാനാർത്ഥി വന്നാലും ഇടതുപക്ഷം ജയിക്കും, അതിനുള്ള അടിത്തറ എൽഡിഎഫിനുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു.
എതിരാളി ആരാണെന്നത് വിഷയമല്ല. രാഷ്ട്രീയമായ എതിർപ്പിൽ കോംപ്രമൈസ് ഇല്ലാത്ത പാർട്ടിയാണ് ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്റെ സ്ഥാനാർഥിത്വവും തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്