ചെന്നൈ : വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്ത്രംമെനയാൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രിക്കഴകം (ടി.വി.കെ.) പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരുന്നു.
എന്നാൽ ഇനി പ്രശാന്തിന്റെ ഉപദേശം വേണ്ടെന്ന നിലപാടിലാണ് ടി.വി.കെ.
പ്രശാന്ത് കിഷോറിനെ തമിഴക വെട്രിക്കഴകം ഒഴിവാക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കഴിഞ്ഞ വർഷം പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതൊഴിച്ചാൽ പാർട്ടിയുടെ മറ്റു വേദികളിലൊന്നും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു.
അപൂർവം അവസരങ്ങളിൽ മാത്രമാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായങ്ങൾ വിജയ് തേടിയിരുന്നത്.
നയരൂപീകരണത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്ന ജോൺ ആരോഗ്യസ്വാമി ഉൾപ്പെടെയുള്ളവർക്ക് നിയമനത്തിൽ അഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നു. വിജയ്‌യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ഈ വിഭാഗം കണക്കുകൂട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്