പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ ത്രികോണ മത്സരം

FEBRUARY 7, 2026, 12:04 AM

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ ത്രികോണ മത്സരം.  മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിലുള്ള മത്സരം ആവർത്തിക്കുന്നതിനോടൊപ്പം ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ പാലയിൽ ആവേശകരമായ മത്സരമായിരിക്കും ഉണ്ടാകുക.  

 1970 മുതൽ ഇങ്ങോട്ട് കെ എം മാണിയും കേരള കോൺഗ്രസും മാത്രം ജയിച്ച പാലാ, കെ എം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോൺഗ്രസിനെ കൈവിട്ടു. 

കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് 2019 ലെ പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. മൂന്ന് തവണ തുടർച്ചയായി കെ എം മാണിയോട് തോറ്റ എൻസിപിക്കാരൻ മാണി സി കാപ്പനെ പാലാക്കാർ ഉപതെരഞ്ഞെടുപ്പിൽ ജയിപ്പിച്ച് എംഎൽഎയാക്കി.

vachakam
vachakam
vachakam

 ഇക്കുറി കാപ്പനെ തോൽപ്പിച്ച് പാലാ തിരിച്ച്പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്. രാജ്യസഭ അംഗമെന്ന നിലയിൽ കിട്ടിയ ഫണ്ട് അധികവും ചെലവഴിച്ചത് പാലായിലാണ്. മുഴുവൻ സമയവും പാലാ കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങളിലും ജോസ് കെ മാണി സജീവമായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam