നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണെന്ന് മുസ്‌ലിം ലീഗ്

JANUARY 9, 2026, 10:43 PM

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണെന്ന് മുസ്‌ലിം ലീഗ്.  യുഡിഎഫിന്റെ നയം പരമാവധി സീറ്റുകൾ നിയമസഭയിൽ നേടുക എന്നതാണ്. ആ നയത്തിന് അനുസൃതമായ ചർച്ചയിലേക്ക് എല്ലാ പാർട്ടികളും കടക്കും.

അത്തരം ചർച്ചകളിൽ ഏതാണ് നല്ലതെന്ന് നോക്കും, അതിൽ ആർക്കും പിടിവാശികളില്ല. യുഡിഎഫിന്റെ വിജയത്തിന് എന്താണ് നല്ലതെന്ന് നോക്കി ഘടകകക്ഷികളായ പാർട്ടികൾ തീരുമാനം സ്വീകരിക്കും. അതിനോട് എല്ലാപാർട്ടികളും സഹകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

ഗുരുവായൂരും തിരുവമ്പാടിയും ഉൾപ്പെടെ പരിഗണനയിലുണ്ടെന്നും ജയസാധ്യത നോക്കി മാറ്റംവരുത്തുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം  പറഞ്ഞു.

vachakam
vachakam
vachakam

നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകും. തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥ ഉണ്ടാകില്ല. ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലം മാറി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ജില്ലാ കേന്ദ്രത്തിൽ അദ്ദേഹം മത്സരിക്കണമെന്നും സലാം പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam