ഡൽഹി: ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ച പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം പരാജയം.
കോൺഗ്രസ് നേതൃത്വം തന്നെ തഴയുന്നു എന്ന ആക്ഷേപം അവർ ഉന്നയിക്കുന്നുണ്ട്. രാജ്യസഭാ സീറ്റിൽ പ്രതീക്ഷ അർപ്പിച്ചിരുന്നെങ്കിലും അത് ലീഗിന് നൽകാമെന്ന ധാരണ അവരെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്.
ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നപ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർ സംസാരിച്ചുവെങ്കിലും ഫലം കണ്ടില്ല.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ തന്റെ തോൽവിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതിൽ പത്മജയ്ക്ക് പ്രതിഷേധമുണ്ടായിരുന്നു.
രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞ് പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നൽകാനും കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പരാതിപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്