കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധനെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്ത അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നാദാപുരത്ത് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് ദേശീയ നേതാക്കളെ അദ്ദേഹം അറിയിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കൊയിലാണ്ടി മണ്ഡലത്തിലും ജയസാധ്യതയെന്നാണ് മുല്ലപ്പള്ളി അനുകൂലികളുടെ വിലയിരുത്തൽ.
അതേസമയം മുല്ലപ്പള്ളിയുടെ ഈ തീരുമാനത്തിനെതിരെ സംസ്ഥാന - ജില്ലാ നേതാക്കൾ രംഗത്തെത്തി.
നാദാപുരത്ത് കെ.എം. അഭിജിത്തിനെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിനും നേതൃത്വം പിന്തുണ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
