കാസർകോട്: ഒരു നേതാവ് ബിജെപിയിലേക്കു വന്നാൽ വീട്ടുകാർ എന്നല്ല അവരുടെ നിഴൽ പോലും കൂടെ വരുന്നില്ലെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭൻ.
മുൻകാലത്ത് ബിജെപിയുടെ ആശയത്തിന് എതിരു നിന്നവർ ഇപ്പോൾ വരുന്നത് അധികാരമുള്ളതുകൊണ്ടു മാത്രമാണെന്ന് അണികൾക്കു ബോധ്യമുണ്ട്.
മറ്റു പാർട്ടികളിൽ ഇരുന്ന് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിച്ചശേഷം അവിടെനിന്ന് ഇനി ഒന്നും ലഭിക്കാനില്ലെന്നു തിരിച്ചറിഞ്ഞുവരുന്നവരാണ്.
ജനസംഘത്തിന്റെ കാലം മുതൽ ഈ ആശയത്തിനു വേണ്ടി പ്രവർത്തിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഇത്തരക്കാരെ പ്രതിഷ്ഠിക്കുന്നതു ഗുണകരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്