വി.വി.എ ഷുക്കൂർ നിര്യാതനായി

AUGUST 29, 2024, 7:06 AM

വൈക്കം മുഹമ്മദ് ബഷീർ മലയാള പഠന കേന്ദ്രം ട്രസ്റ്റിന്റെ സ്ഥാപക ജനറൽ സെക്രട്ടറി ആശയം ബുക്‌സിന്റെ ഡയറക്ടർ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനും പ്രമുഖ  വിവർത്തക സാഹിത്യകാരനും മാധ്യമപ്രവർത്തകനും സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വവുമായ വി.വി.എ ഷുക്കൂർ (62) നിര്യാതനായി.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആഗസ്റ്റ് 28 (ബുധൻ) കോട്ടക്കൽ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയാണ്.

ഖബറടക്കം ആഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെ പത്തിന് കൊടുവള്ളി പറമ്പത്ത് കാവ് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.

vachakam
vachakam
vachakam

ഭാര്യ: മറിയ ടീച്ചർ (കരുവാരകുണ്ട്).

മക്കൾ: ശബ്‌ന, ഷഹ്നാസ്, ഡോ. ഷിഫ (ബംഗ്‌ളൂരു), ഷദ (മെഡിക്കൽ വിദ്യാർഥിനി, കോഴിക്കോട് മെഡിക്കൽ കോളജ്), ആബിദ് അമീൻ (വിദ്യാർഥി, അസ്ഹറുൽ ഉലൂം, ആലുവ).

മരുമക്കൾ: ജിയാദ് (ദുബായ്), റൈനിഷ് (എൻജിനീയർ ബംഗ്ലൂരു).

vachakam
vachakam
vachakam

ഷുക്കൂറിന്റെ നിര്യാണത്തിൽ വൈക്കം മുഹമ്മദ് ബഷീർ മലയാള പഠന കേന്ദ്രത്തിന്റെ ചെയർമാൻ പ്രൊഫ.എം.കെ. സാനു മാഷ്, വൈസ് ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ഭാരവാഹികളായ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, പ്രൊഫ.തോമസ് മാത്യു, റഹ്മത്തുള്ള, തൃശ്ശൂർ, ഡോ.കെ. വനജ, ജോഷി ജോർജ്, കെ.എം. നാസർ, മുൻ സോളിസിറ്റർ ജനറൽ അഡ്വക്കേറ്റ് ടി.പി.എം.ഇബ്രാഹിംഖാൻ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ ഉള്ളവർ അനുശോചിച്ചു.

ബഷീർ വർത്തമാനത്തിന്റെ ഭാവി തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും വിവിധ ഭാഷകളിൽ നിന്ന് മലയാളത്തലേക്ക് വിവർത്തനം ചെയ്യുകയും ചെയ്ത പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വി.വി.എ ഷുക്കൂറിന്റെ നിര്യാണം കനത്ത നഷ്ടമാണെന്ന് ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തന്റെ ആത്മകഥയായ ഓർമ്മയിലെ വസന്തങ്ങൾ എന്ന ഗ്രന്ഥം പുറത്തിറക്കുന്നത് മുഖ്യപങ്കു വഹിച്ച വി.വി.എ ശുക്കൂർ സാഹിത്യലോകത്തും മാധ്യമ ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായിരുന്നു.

vachakam
vachakam
vachakam

വളർന്നുവരുന്ന എഴുത്തുകാരെയും വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ സാഹിത്യ രംഗത്ത് വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ മുഖ്യ കാര്യദർശി വി.വി.എ ഷുക്കൂർ ആയിരുന്നു എന്നും പ്രൊഫ. എം.കെ. സാനു മാഷ്  അനുസ്മരിച്ചു.

ലളിതമായ ഭാഷകളിലൂടെ സമൂഹത്തിന്റെ വിവിധങ്ങളായ സന്ദേശം പുതുതലമുറയിൽ പെട്ട വായനക്കാരിൽ എത്തിക്കുവാൻ ഷുക്കൂറിന്റെ രചനകളും പ്രവർത്തനങ്ങളും മുതൽക്കൂട്ടായിരുന്നു എന്നും പ്രൊഫസർ എം.കെ. സാനു മാഷ് അനുസ്മരിച്ചു.

വി.വി.എ ഷുക്കൂറിന്റെ നിര്യാണത്തിൽ നിര്യാണത്തിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ അനുശോചിച്ചു.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam