പാലാ: അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം മുൻ മഠാധിപതി സ്വാമി വാമദേവാനന്ദ മഹരാജ് സമാധിയായി. രാമകൃഷ്ണ മിഷന്റെ മുംബയ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2006 മുതൽ 2020 വരെ രാമകൃഷ്ണ മിഷന്റെ പാലാ കേന്ദ്രത്തിന്റെ അദ്ധ്യക്ഷനായിരുന്നു. 27 വർഷം മിഷന്റെ കാലടി കേന്ദ്രത്തിൽ പ്രവർത്തിച്ചു. മിഷന്റെ സേവാ രംഗത്ത് വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്.
അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജിന്റെയും പാഠശാലയുടെയും മാനേജർ എന്ന നിലയിലും മികച്ച പ്രവർത്തനം നടത്തി. ശ്രീരാമകൃഷ്ണ പരമഹംസരുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ധാരാളം ആധ്യാത്മിക അന്തർയോഗങ്ങൾ ആശ്രമത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ജുലായ് ഒന്നിന് രാവിലെ 10ന് സമാധിയോടനുബന്ധിച്ച് പാലാ ആശ്രമത്തിൽ സമാരാധനം ഉണ്ടായിരിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
