മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി.എൻ.പ്രസന്നകുമാർ നിര്യാതനായി

JANUARY 5, 2025, 1:49 AM

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് എറണാകുളം അയ്യപ്പൻകാവ് പൊരുവേലിൽ പി.എൻ.പ്രസന്നകുമാർ (74) നിര്യാതനായി. എറണാകുളത്തെ റിനൈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ടുതവണ യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ പത്രപ്രവർത്തക ഫെഡറേഷൻ വർക്കിംഗ് കമ്മിറ്റി അംഗം, ട്രഷറർ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി, രണ്ട് പതിറ്റാണ്ടോളം കൊച്ചി കോർപ്പറേഷൻ കൗൺസിലർ, കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് അംഗം, ടെലികോം സംസ്ഥാന ഉപദേശക സമിതിഅംഗം, ഡി.സി.സി ട്രഷറർ, കെ.പി.സി.സി നിർവാഹക സമിതി അംഗം, മജീദിയ വേജ് ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ നിന്ന് ജേർണലിസത്തിൽ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. 1974ൽ വീക്ഷണം വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോൾ പത്രാധിപ സമിതിയിൽ അംഗമായി. വീക്ഷണം ദിനപ്പത്രമായപ്പോൾ റിപ്പോർട്ടറായും പിന്നീട് ചീഫ് റിപ്പോർട്ടറുമായി പ്രവർത്തിച്ചു. സീനിയർ ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്.സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

vachakam
vachakam
vachakam

മൃതദേഹം ജനുവരി 5 ഞായർ വൈകിട്ട് 4ന് എറണാകുളം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിന് വയ്ക്കും.

സംസ്‌കാരം ജനുവരി 6 തിങ്കൾ രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ.

ഭാര്യ: രജനി (ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് റിട്ട.അദ്ധ്യാപിക).

vachakam
vachakam
vachakam

മക്കൾ: അശ്വിൻ (ജപ്പാൻ), അശ്വിനി (കാനഡ), ഐശ്വര്യ (സിംഗപ്പൂർ).

മരുമക്കൾ: ജിജീഷ് ലക്ഷ്മണൻ, മനു മോഹൻ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam