കോഴിക്കോട്: ആകാശവാണി റിട്ട.ന്യൂസ് എഡിറ്ററും പത്രപ്രവർത്തക സംഘടനയുടെ ആദ്യകാല ശിൽപ്പികളിൽ പ്രധാനിയുമായ പി.ചന്ദ്രശേഖരൻ (94) നിര്യാതനായി.
ഡൽഹി എ.ഐ.ആറിൽ നിന്നാണ് ന്യൂസ് എഡിറ്ററായി വിരമിച്ചത്. പ്രസ് ഇൻഫോർമേഷൻ ബ്യൂറോയിലും ജോലി ചെയ്തിരുന്നു. ആകാശവാണിയിൽ ചേരുന്നതിന് മുമ്പ് 1950കളിൽ കുറച്ചുകാലം മാതൃഭൂമിയിൽ പ്രവർത്തിച്ചിരുന്നു.
ഭാരത് വിദ്യാഭവൻ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ, കോഴിക്കോട് സെൻട്രൽ ഗവ.പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, തപസ്യ കലാസാഹിത്യ വേദി കോഴിക്കോട് ജില്ല അദ്ധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് അക്ഷരശ്ലോക സമിതിയിലെ മുതിർന്ന അംഗമാണ്.
പ്രശസ്ത വേദപണ്ഡിതനും സാമൂഹികപരിഷ്‌കർത്താവുമായ പരേതരായ വരവൂർ കപ്ലിങ്ങാട്ട് നാരായണ ഭട്ടതിരിപ്പാടിന്റെയും പാലതിരുത്തി ലക്ഷ്മികുട്ടിയമ്മയുടെയും മകനാണ്. ശ്രീമദ്ഭാഗവതം, ദേവിഭാഗവതം എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കല്ലായി പന്നിയങ്കര ദുർഗാദേവിക്ഷേത്രത്തിന് സമീപം 'പ്രശാന്തി' വീട്ടിലായിരുന്നു താമസം.
മക്കൾ: സി. ജയരാജ് (റിട്ട. ഇന്ത്യൻ നേവി), ഡോ.സി.കേശവദാസ് (ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം).
മരുമക്കൾ: രാജശ്രീ ജയരാജ്, ഡോ. അഞ്ജു കേശവദാസ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
