സൺ വാലി, കാലിഫോർണിയ: കാലിഫോർണിയയിലെ സൺ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ ദീർഘകാല പാസ്റ്ററും പ്രശസ്ത ബൈബിൾ അദ്ധ്യാപകനുമായ ജോൺ മക്ആർതർ (86) ന്യൂമോണിയ ബാധിതനായി തിങ്കളാഴ്ച അന്തരിച്ചു.
'ഞങ്ങളുടെ പ്രിയപ്പെട്ട പാസ്റ്ററും അദ്ധ്യാപകനുമായ ജോൺ മക്ആർതർ രക്ഷകന്റെ സന്നിധിയിൽ പ്രവേശിച്ചു എന്ന വാർത്ത പങ്കുവെക്കുമ്പോൾ ഞങ്ങളുടെ ഹൃദയം ദുഃഖിതമാണെങ്കിലും സന്തോഷിക്കുന്നു,' എന്ന് ഗ്രേസ് ടു യു മിനിസ്ട്രി തിങ്കളാഴ്ച തൽ കുറിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെയായി സൺ വാലിയിലെ ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിൽ പ്രസംഗിച്ച മക്ആർതർ, ഈ വർഷം ആരോഗ്യപരമായ വെല്ലുവിളികൾ കാരണം അധികം പ്രസംഗിച്ചിരുന്നില്ല.
1969ൽ ഒരു പാസ്റ്റർഅദ്ധ്യാപകനായി ശുശ്രൂഷ ആരംഭിച്ച മക്ആർതർ, 3,000ലധികം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങൾ വഴി അന്താരാഷ്ട്രതലത്തിൽ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തുന്ന ഗ്രേസ് ടു യു പ്രക്ഷേപണ ശുശ്രൂഷയുടെ പിന്നിലെ ശബ്ദമാണ് അദ്ദേഹം. ഡസൻ കണക്കിന് ദൈവശാസ്ത്ര പുസ്തകങ്ങളും ബൈബിൾ വ്യാഖ്യാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1