കുട്ടനാട് : 'വിശ്വഗുരു'വെന്ന ചലച്ചിത്രത്തിൽ ശ്രീനാരായണ ഗുരുവിന്റെ വേഷം അഭിനയിച്ച് പ്രശസ്തനായ കൈനകരി തോട്ടുവാത്തല തേവർ പറമ്പ് ഗുരുസാഗരം ടി.കെ. പുരുഷോത്തമൻ (80, പുരുഷോത്തമൻ കൈനകരി) നിര്യാതനായി.
ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഗുരുസാഗരം എന്ന ഡോക്യുമെന്ററിയിലും അഭിനയിച്ചിട്ടുണ്ട്.
ഗുരുധർമ്മ പ്രചരണസഭ താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മറ്റിയംഗം, കൈനകരി ഇളങ്കാവ് ദേവക്ഷേത്രം കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. വാർദ്ധക്യസഹജമായ വിഷമതകളെതുടർന്ന് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു അന്ത്യം.
സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.
ഭാര്യ: രാധാമണി.
മക്കൾ: ജയന്തി, ജയേഷ്, സനൽകുമാർ.
മരുമക്കൾ: സുബ്രഹ്മണ്യൻ, പ്രീത, സബിത.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1