മാവേലിക്കര: വൈ.എം.സി.എ ഏഷ്യ പസഫിക് അലയൻസ് മുൻ വൈസ് പ്രസിഡന്റും ബിഷപ് മൂർ കോളേജ് ധനതത്വശാസ്ത്ര വിഭാഗം മുൻ മേധാവിയുമായ തഴക്കര പ്രീതിയിൽ പ്രൊഫ. പി.ജെ. ഉമ്മൻ (83) നിര്യാതനായി.
വൈ.എം.സി.എ ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന ചെയർമാൻ, സി.എസ്.ഐ മദ്ധ്യകേരള മഹായിടവക എക്സിക്യുട്ടീവ് കമ്മിറ്റിയംഗം, സി.എസ്.ഐ സഭ കോളേജുകളുടെ ഉപദേശക സമിതിയംഗം, കേരള സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോ.മോളി തോമസ് (റിട്ട സൂപ്രണ്ട്, മാവേലിക്കര ജില്ലാആശുപത്രി).
മക്കൾ: പ്രദീപ് ഉമ്മൻ, പ്രവീൺ ഉമ്മൻ, ഡോ.പ്രീതി മേരി ഉമ്മൻ (വെറ്ററിനറി സർജൻ, കുറ്റൂർ).
മരുമക്കൾ: നിലീന കുര്യൻ, കവിത മാത്യൂസ്, മാത്യു ഏബ്രഹാം (കൃഷി വകുപ്പ് അസി.ഡയറക്ടർ, പത്തനംതിട്ട).
സംസ്‌കാരം ജനുവരി 19ന് ഉച്ചയ്ക്ക് ഒന്നിന് സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1