കൊച്ചി: സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. സി.ടി കുര്യൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് (ജൂലായ് 26) വെള്ളിയാഴ്ച വൈകിട്ട് 3.30ന് എറണാകുളം സെമിത്തേരിമുക്ക് സി.എസ്.ഐ സെമിത്തേരിയിൽ. പത്തനംതിട്ട ഇലവുംതിട്ട നല്ലാനിക്കുന്ന് വടക്കുംകര പുത്തൻപുരയിൽ പരേതരായ റവ. വി.പി തോമസ് കുര്യന്റെയും അന്നമ്മ കുര്യന്റെയും മകനാണ്.
കേരള സംസ്ഥാന ആസൂത്രണബോർഡ് ഉപദേശകസമിതിയിലും ഇന്ത്യൻ ആസൂത്രണ കമ്മിഷൻ ധനശാസ്ത്രജ്ഞരുടെ പാനലിലും റിസർവ് ബാങ്ക് രൂപീകരിച്ച പാനലിലും അംഗമായിരുന്നു. 1996ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.
1999ൽ മാൽക്കം ആൻഡ് എലിസബത്ത് ആദിശേഷ്യ ട്രസ്റ്റിന്റെ ആദ്യചെയർമാനായി നിയമിതനായി. 2002ൽ ഇന്ത്യൻ ഇക്കണോമിക് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. 2003ൽ ഡോ. സ്റ്റാൻലി സമർത്ത എന്ന ബഹുമതി നൽകി. കർണാടകയിലെ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് ബോർഡ് അംഗവുമായിരുന്നു.
ഭാര്യ: സൂസി കുര്യൻ (റിട്ട. അദ്ധ്യാപിക).
മക്കൾ: പ്രൊഫ. പ്രേമ (സെർക്യൂസ് സർവകലാശാല, യു.എസ്.എ), പ്രിയ (ഐ.ബി.എം, യു.കെ).
മരുമക്കൾ: പ്രൊഫ. കോഫി ബെനിഫോ (യു.എസ്.എ), വാസ് റഹ്മാൻ (ഐ.ടി വിദഗ്ദ്ധൻ, യു.കെ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
