പെരുമ്പാവൂർ: മുതിർന്ന മുസ്‌ലിം ലീഗ് നേതാവും ലീഗ് സംസ്ഥാന കൗൺസിൽ അംഗവുമായ കണ്ടന്തറ മുണ്ടക്കൽ വീട്ടിൽ എം.പി. അബ്ദുൽ ഖാദർ (81) നിര്യാതനായി.
മുസ്ലിം ലീഗ് കുന്നത്തുനാട് താലൂക്ക് ജനറൽ സെക്രട്ടറി, പ്രസിഡന്റ്, പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ, ജില്ലാ വികസന സമിതി അംഗം, സ്‌കൂട്ടേഴ്‌സ് കേരള ലിമിറ്റഡ്, തിരുവനന്തപുരം കോഓപ്പറേറ്റീവ്, സ്പിന്നിംഗ് മിൽ എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ചെയർമാൻ, യു.ഡി.എഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ, കണ്ടന്തറ മഹല്ല് ജമാഅത്ത് പ്രസിഡന്റ്, കരകൗശലക വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദീർഘകാലം ചന്ദ്രിക ദിനപത്രം പെരുമ്പാവൂർ ലേഖകനായിരുന്നു. പെരുമ്പാവൂർ പ്രസ് ക്ലബ് പ്രസിഡന്റ്, രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഐഷാബീവി.
മക്കൾ: ഷെമി, പരേതനായ അഷറഫ്, ജമാൽ.
മരുമക്കൾ: ഷാനു, ധന്യ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
